ആലംകോട് ബ്രദേഴ്സ് ഇഫ്താർ സംഗമവും റമളാൻ കിറ്റ് വിതരണവും സംഘടിപ്പിച്ചു

​ആലംകോട്: കാരുണ്യ-സാന്ത്വന പ്രവർത്തനങ്ങളിൽ മാതൃകയായ ആലംകോട് ബ്രദേഴ്സ് കൂട്ടായ്മയുടെ ഈ വർഷത്തെ റമളാൻ കിറ്റ് വിതരണവും ഇഫ്താർ സംഗമവും നടന്നു. കൂട്ടായ്മയുടെ ബിസിനസ് സംരംഭമായ 'അബ്രോ ടവറിൽ' (ABRO TOWER) വെച്ച് നടന്ന ചടങ്ങ് അറേബ്യൻ ജൂവലറി എം.ഡി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.
​റമളാൻ മാസത്തിൽ അർഹരായ കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്ന പദ്ധതിയുടെ ഭാഗമായാണ് കിറ്റ് വിതരണവും ഒപ്പം ഇഫ്താർ സംഗമവും സംഘടിപ്പിച്ചത്. ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ഹക്കിം, അബ്ബാസ്, സൈഫുദ്ദീൻ എന്നിവരും സിദ്ദിഖ്, സഫീർ, നാസർ, റിയാസ്, സലാം, ഹാഷിം അഷ്റഫ്, താഹ പാറക്കാട്ടിൽ, അഷ്റഫ് ആലംകോട് എന്നിവരും സംബന്ധിച്ചു.