ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി...

കേരളത്തിന്റെ ആകെ കണ്ണീരായി മാറിയ കരിനിഴൽ വീണ മുറ്റത്ത് നിന്ന്, പ്രിയപ്പെട്ട തന്റെ ഏട്ടന്റെ ഓർമ്മകളെ സാക്ഷിനിർത്തി അഭിരാമി ഇന്ന് പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെച്ചിരിക്കയാണ് ഗംഗാവാലി പുഴയുടെ ആഴങ്ങളിൽ പൊലിഞ്ഞുപോയ അർജുൻ എന്ന തന്റെ ഏട്ടന്റെ തണലില്ലാതെ, വിങ്ങുന്ന ഹൃദയവുമായാണ് അഭിരാമി ഇന്ന് വിവാഹപ്പന്തലിലെത്തിയത്.

തന്റെ വിവാഹത്തിന് മുൻപിൽ നിന്ന് എല്ലാം നടത്തിത്തരേണ്ടിയിരുന്ന ആ ഏട്ടൻ ഇന്നില്ല..! ചേതനയറ്റ ശരീരമായി മടങ്ങിവന്ന ഓർമ്മകൾ ആ കുടുംബത്തെ ഇന്നും വേട്ടയാടുകയാണ്. കർണാടകയിലെ ഷിരൂരിലെ മണ്ണും, പുഴയും കവർന്നെടുത്ത അർജുന്റെ വിയോഗത്തിന് ശേഷം നടക്കുന്ന വിവാഹം, കുടുംബാംഗങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു വിങ്ങലാണ്. 

ചാത്തമംഗലം സ്വദേശി ആദർശാണ് അഭിരാമിയുടെ കൈപിടിക്കുന്നത്.രാവിലെ 10.30-നും 11.15-നും ഇടയിലുള്ള മുഹൂർത്തത്തിലാണ് ചടങ്ങുകൾ നടന്നത്. അർജുൻ്റെ വേർപാട് നൽകിയ തീരാവേദനക്കിടയിലും, അഭിരാമിയുടെ ജീവിതത്തിൽ ഒരു പുത്തൻ വെളിച്ചം ഉദിക്കട്ടെയെന്ന പ്രാർത്ഥനയിലാണ് നാട് മുഴുവൻ.