വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം പുഴയിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരണപ്പെട്ടു...

ഓയൂർ..വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം പുഴയിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരണപ്പെട്ടു... 
 ഇന്ന് വൈകുന്നേരം 3 മണിയോടെ സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചൂണ്ട ഇടുന്നതിനിടയിൽ ചൂണ്ട വെള്ളത്തിനടിയിൽ കുരുങ്ങുകയും ഈ കുരുക്ക് എടുക്കാനായി വെള്ളത്തിലേക്ക് ഇറങ്ങുന്നതിന് ഇടയിൽ വെള്ളത്തിൽ മുങ്ങി പോകുകയുമായിരുന്നു .. ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് ഉള്ളത്. 
   അടയറ റിഹാൻ മൻസിലിൽ സുനീറിന്റെ മകൻ റിഹാൻ ആണ് മരണപ്പെട്ടത്...
    കുഞ്ഞുങ്ങളോട് ഞങ്ങൾക്ക് പറയാനുള്ളത് ഒരിക്കലും വേനൽ ആയാൽ പോലും പരിചയമില്ലാത്ത പുഴകളിലോ കുളങ്ങളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങാതിരിക്കുക.. അപകടങ്ങൾ എവിടെയാണ് പതിയിരിക്കുന്നതെന്ന് നമുക്ക് ആർക്കും അറിയില്ല...
#ആദരാജ്ഞലികൾ