കടയ്ക്കലിൽ ബൈക്കിൽ പന്നിയിടിച്ചു: ദമ്പതികൾക്ക് പരിക്ക്

​കടയ്ക്കൽ: നിലമേൽ-കടയ്ക്കൽ റോഡിൽ ബൈക്കിൽ പന്നിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. കിളിമാനൂർ വെള്ളല്ലൂർ സ്വദേശികളായ അനീഷ് കുമാർ, ഭാര്യ ശ്രീജകുമാരി എന്നിവർക്കാണ് പരിക്കേറ്റത്.
​ഇന്ന് രാവിലെ വീട്ടിൽ നിന്നും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് വരുന്ന വഴിക്കായിരുന്നു അപകടം. കടയ്ക്കൽ പുതുക്കോട് വെച്ചാണ് ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ പന്നിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇരുവർക്കും തലയ്ക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്. ഇരുവരും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.