തിരുവനന്തപുരം കരമന: സ്കൂട്ടർ മോഷണ കേസിലെ പ്രതിയെ കൊല്ലം, ചിതറയിൽ നിന്നും പിടികൂടി

 കരമന: സ്കൂട്ടർ മോഷണ കേസിലെ പ്രതിയെ കൊല്ലം, 
ചിതറയിൽ നിന്നും പിടികൂടി
 08 .02 .2026 തീയതി രാവിലെ കരമന സ്വദേശി ലത എന്ന സ്ത്രീയുടെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രതിയെ, ഡെപ്യൂട്ടി കമ്മീഷണർ (എൽ & ഓ) ദീപക് ദങ്കർ IPS ന്റെയും ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ മനോജ് കുമാർ കെ വി യുടെയും നേതൃത്വത്തിൽ കരമന പോലീസ് പിടികൂടി. ആറ്റുകാൽ, പാടശ്ശേരി , T/C 22 /230 വീട്ടിൽ പ്രഭാകരൻ മകൻ ധനുഷ് (24 ) ആണ് പിടിയിലായത്. കൊല്ലം ചിതറ ഭാഗത്തു ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ധനുഷിനെ കരമന എസ് എച് ഓ അനൂപ് എസ് -ന്റെ നേതൃത്വത്തിൽ എസ് ഐ ശ്രീജിത്ത് , എസ് ഐ കൃഷ്ണകുമാർ , സി പി ഓ മാരായ അജി, കിരൺ എന്നിവർ ചേർന്നാണ് ഇന്ന് രാവിലെ പിടികൂടിയത്.. ടിയാൻ ഫോർട്ട് , കോവളം എന്നീ സ്റ്റേഷനുകളിൽ NDPS കേസിലും , വഞ്ചിയൂർ സ്റ്റേഷനിൽ, യുവാവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലും, കരമന സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കവർച്ച കേസിലും പ്രതിയാണ്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.