വായ്പ തിരിച്ച് പിടിക്കുന്ന നടപടികളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിക്കവറി ഏജന്റുമാരുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, വായ്പ തിരിച്ചു പിടിക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ വ്യക്തമായ നയമുണ്ടാക്കുക, വായ്പക്കാരെ ഫോണിലൂടെയോ നേരിട്ടോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് തടയുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണം. ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. ആര്‍ബിഐ ഇതുസംബന്ധിച്ച് കരട് നിര്‍ദേശങ്ങള്‍ പുറത്തിറക്കി. മാര്‍ച്ച് ആറിനകം പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം.