"നഴ്സിങ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പിടിയിൽ.

നഴ്സിങ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പിടിയിൽ. പേട്ട ആനയറ കടകംപള്ളി വില്ലേജിൽ പുളിക്കൽ അമ്പു ഭവനിൽ (ടിസി 8/815(1) ബീനയെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പാറശാല സരസ്വതി കോളേജ് ഓഫ് നഴ്സിങ്ങിൽ മകൾക്ക് അഡ്മിഷൻ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിയിൽനിന്ന്‌ 2,21,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. ആര്യനാട് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്യാംരാജ് ജെ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി സമാനമായ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ യുവതി പ്രതിയാണെന്ന് ആര്യനാട് പൊലീസ് അറിയിച്ചു."