നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സെസ് തുക വര്‍ധിപ്പിക്കണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. സെസ് വര്‍ധനവിലൂടെ ലഭിക്കുന്ന തുക കലാകാരന്മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. ഇതിനൊപ്പം സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.
റിപ്പോര്‍ട്ടില്‍ ഭേദഗതി വരുത്താതെ തന്നെ സര്‍ക്കാര്‍ അത് അംഗീകരിക്കാനാണ് സാധ്യത. ഇതോടെ സംസ്ഥാനത്തെ സിനിമ പ്രേക്ഷകര്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
