റോഡുകളിലെ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇനി മഫ്തിയില്‍

റോഡുകളിലെ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇനി മഫ്തിയില്‍ തിരത്തിലിറങ്ങും. ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളായി നിരീക്ഷണം നടത്താനാണ് തീരുമാനം. സീബ്രാ ക്രോസിലൂടെ മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരെപ്പോലും പരിഗണിക്കാതെ ചീറിപ്പായുന്ന ഡ്രൈവര്‍മാര്‍ കുടുങ്ങും. നിയമലംഘകരുടെ ഫോട്ടോ എടുത്ത് പിഴത്തുക ഇ-ചലാന്‍ ആയി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയക്കുന്നതായിരിക്കും രീതി.