രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദക കമ്പനിയായ അമുല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്.

രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദക കമ്പനിയായ അമുല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. 'ടേസ്റ്റ് ഓഫ് ഇന്ത്യ' എന്ന് അവകാശപ്പെടുന്ന അമുലിന്റെ വിവിധ ഉല്‍പന്നങ്ങളില്‍ സുരക്ഷിതമല്ലാത്ത അളവില്‍ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിര്‍ദേശിച്ചിട്ടുള്ള പരിധിയേക്കാള്‍ ഉയര്‍ന്ന അളവിലുള്ള കോളിഫോം ബാക്ടീരിയകളാണ് അമുല്‍ പാലില്‍ കണ്ടെത്തിയത്. 

അമുല്‍ താസയിലും അമുല്‍ ഗോള്‍ഡിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അമുല്‍ തൈരിലും സുരക്ഷിത മാനദണ്ഡങ്ങളേക്കാള്‍ 2,100 മടങ്ങ് കൂടുതല്‍ കോളിഫോം ബാക്ടീരിയകളും, 60 മടങ്ങ് കൂടുതല്‍ യീസ്റ്റും പൂപ്പലുമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, തങ്ങളുടെ ഉല്‍പന്നങ്ങള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ഈ കണ്ടെത്തലുകള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് അമുലിന്റെ ഔദ്യോഗിക വിശദീകരണം.