പാരിപ്പള്ളിയിൽ എം ഡി എംഎയുമായി യുവാവ് പിടിയിൽ

പാരിപ്പള്ളി കോട്ടക്കേറം തെറ്റിക്കൂടി ആശാരിവിള വീട്ടിൽ ഗോപിനാഥൻ മകൻ ഗോകുൽ ജി നാഥ് (32) ആണ് പിടിയിലായത് പാരിപ്പള്ളി പോലീസും ചാത്തന്നൂർ എസിപി അനുരൂപിന്റെ നേതൃത്വത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പാരിപ്പള്ളി തെറ്റിക്കുഴിയിൽ നിന്നും 1.2ഗ്രാം എം ഡി എം യുമായി ഇയാൾ പിടിയിലായത്.പ്രതി അന്യസംസ്ഥാനങ്ങളിൽ നിന്നും ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്ന യുവാക്കൾക്ക് വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തി അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണത്തിലായിരുന്നു ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തെറ്റിക്കുഴിയിൽ വച്ച് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും ലഹരിപദാർത്ഥം കണ്ടെത്തുകയായിരുന്നു .പ്രതിക്കെതിരെ നിരവധി ലഹരി കേസുകൾ ചാത്തന്നൂർ സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്.പാരിപ്പള്ളി ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും എസ് ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്