ഇടുക്കിയിലേക്ക് വിനോദയാത്രയ്ക്കെത്തിയ ചിതറ സ്വദേശിയായ യുവാവ് പാറയിൽ നിന്ന് വീണ് മരിച്ചു

ഇടുക്കിയിലേക്ക് വിനോദയാത്രയ്ക്കെത്തിയ ചിതറ സ്വദേശിയായ യുവാവ് പാറയിൽ നിന്ന് വീണ് മരിച്ചു. ചിതറ കോത്തല സ്വദേശി ദീപക് (28) ആണ് മരിച്ചത്.
​കാന്തല്ലൂരിലെ പാറയ്ക്ക് മുകളിൽ നിന്നും കാൽവഴുതി താഴെ വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിതറയിൽ നിന്നുള്ള സുഹൃത്തുക്കൾക്കൊപ്പമാണ് ദീപക് വിനോദയാത്രയ്ക്ക് എത്തിയത്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.