തിരുവാതിരയുമായി ബന്ധപ്പെട്ട് കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്

 കടയ്ക്കൽ തിരുവാതിര 2026 നോടനുബന്ധിച്ച് 26.02.2026 രാവിലെ 05.00 മണി മുതൽ 07.03.2026 തീയതിയിലെ കുരുസി നാൾവരെ കടയ്ക്കൽ ദേവീ ക്ഷേത്ര പരസരങ്ങളിലും അനുബന്ധറോഡുകളിലും ട്രാഫിക് നിയന്ത്രണങ്ങളും പാർക്കിങ് നിയന്ത്രണങ്ങളും ഉണ്ടായിരിക്കുന്നതാണ്.

1. മകയിരം, തിരുവാതിര ദിവസങ്ങളിൽ കടയ്ക്കൽ ഭാഗത്ത് നിന്നും ക്ഷേത്രത്തിലേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും തളിയിൽ ക്ഷേത്രത്തിന്റെ പുറകു വശത്തു കൂടി കോട്ടപ്പുറം റോഡിലേയ്ക്ക് പ്രവേശിച്ച് പോകാവുന്നതാണ്.

2. തളിയിൽ ക്ഷേത്രത്തിന് സമീപത്തായി വർക്ക് ഷോപ്പ് ഗ്രൌണ്ട്, സണ്ണിവക പുരയിടം, ബാലുവക പുരയിടം എന്നീ സ്ഥലങ്ങളിൽ വാഹന പാർക്കിങ്ങിനായി സൌകര്യം ഒരുക്കിയിട്ടുള്ളതാണ്.

3. തളിയിൽ ക്ഷേത്രം മുതൽ ശിവക്ഷേത്രം വരെയും ആൽത്തറമൂട് ജംഗ്ഷൻ മുതൽ ദേവി ക്ഷേത്രം വരെയും ഇരു ചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹന പാർക്കിങ്ങുകൾ കർശനമായി നിരോധിച്ചിരിക്കുന്നു.

4. ഗാഗോ കൺവെൻഷൻ സെൻ്റർ മുതൽ ദേവി ക്ഷേത്രം വരെയും ക്ഷേത്രത്തിന് ചുറ്റുമുള്ള റിങ് റോഡിലും തമ്പുരാൻ മുക്ക് ജംഗ്ഷൻ മുതൽ അഞ്ചുമുക്ക് ജംഗ്ഷൻ വരെ ( ടി റോഡ് എമർജൻസി ആംബുലൻസ് സർവ്വീസിനായി മാറ്റിയിരിക്കുന്നതിനാൽ ) വാഹന പാർക്കിങ്ങുകൾ കർശനമായി നിരോധിച്ചിരിക്കുന്നു.

5. പന്തളംമുക്ക് ഭാഗത്ത് നിന്നും ക്ഷേത്രത്തിലേയ്ക്ക് വരുന്ന വാഹനങ്ങൾക്ക് കടയ്ക്കൽ ഗവൺമെന്റ്റ് യു പി എസ് ഗ്രൌണ്ട്,ഗാഗോ കൺവെൻഷൻ സെന്റർ, മണികണ്ഠൻ ചിറ ഗ്രൌണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്. കൂടാതെ ചിങ്ങേലി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൌണ്ടിലും പാർക്ക് ചെയ്യാവുന്നതാണ്.
6. കോട്ടപ്പുറം ഭാഗത്ത് നിന്നും ക്ഷേത്രത്തിലേയ്ക്ക് വരുന്ന വാഹനങ്ങൾക്ക് പാലമൂട് ഗ്രൌണ്ട് -1, പാലമൂട് ഗ്രൌണ്ട് -2, ശ്രീനാരായണ കോളേജ് ഗ്രൌണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്.

7. അഞ്ചൽ ഭാഗത്ത് നിന്നും ക്ഷേത്രത്തിലേയ്ക്ക് വരുന്ന വാഹനങ്ങൾക്ക് മണികണ്ഠൻ ചിറ ഗ്രൌണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്

8. തിരുവാതിര ദിവസം ഉച്ചക്ക് 02.00 മണിക്ക് ശേഷം എറ്റിൻകടവ് താഴെ ജംഗ്ഷൻ, അഞ്ച്‌മുക്ക് ജംഗ്ഷൻ, ടൌൺ ഹാൾ ജംഗ്ഷൻ, ഓൾഡ് കോർട്ട് ജംഗ്ഷൻ, പന്തളംമുക്ക് ജംഗ്ഷൻ, പാലമൂട് ജംഗ്ഷൻ (പാർക്കിങ്ങിനായി വരുന്ന വാഹനങ്ങൾ മാത്രം), കോട്ടപ്പുറം ജംഗ്ഷൻ, വടക്കേവയൽ ജംഗ്ഷൻ, കുറ്റിക്കാട് ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ നിന്ന് ക്ഷേത്രത്തിലേയ്ക്ക് വാഹന ഗതാഗതം കർശനമായി നിരോധിച്ചിരിക്കുന്നു.

അത്യാവശ്യഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ

1. ഇൻസ്പെക്ടർ ഓഫ് പോലീസ്, കടയ്ക്കൽ - 9497987040

2. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, കടയ്ക്കൽ - 9497980169

3. കടയ്ക്കൽ പോലീസ് സ്റ്റേഷൻ - 04742422033