മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ ഈടാക്കുന്ന രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് പണി കൊടുത്ത് മലയാളി. ബാംഗ്ലൂരുവില്‍ സ്വന്തമായി സംരംഭം നടത്തുന്ന തിരുവനന്തപുരം സ്വദേശി പരമേശ്വരന്‍ കൃഷ്ണയ്യര്‍ ആണ് പാര്‍ലിമെന്ററി സമിതിയെ സമീപിച്ച് പിഴ ഈടാക്കുന്നത് ഒഴിവാക്കാനുള്ള നിര്‍ദേശം നേടിയെടുത്തത് .കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8170 കോടി രൂപ പിഴ ഇനത്തില്‍ ഈടാക്കിയ ബാങ്കുകള്‍ക്ക് തിരിച്ചടിയായി ഈ നിര്‍ദേശം. സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയൊരു ആശ്വാസമാണ് ഈ മലയാളിയുടെ ഇടപെടല്‍. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കുന്നത് കാരണം അക്കൗണ്ടിലേക്ക് പൈസ അയക്കേണ്ട എന്ന് തന്റെ ജീവനക്കാര്‍ പറഞ്ഞപ്പോഴാണ് അദേഹം ഇതിന്റെ ഗൗരവം മനസ്സിലാക്കുന്നത്. തുടർന്ന് ഇതിന്റെ പരിഹാരം കാണാന്‍ ആയി ഇറങ്ങി തിരിക്കുകയായിരുന്നു. ആ കഷ്ടപ്പാടിന്റെ ഫലമാണ് ഇപ്പോള്‍ സാധാരണക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒരാൾക്ക് ഓരോ മാസാവസാനവും ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകും. emi അടിക്കണം. കറണ്ട് ബില്‍ അടക്കം അങ്ങനെ ഒരുപാട് കാര്യങ്ങള്‍. അതിനൊക്കെ കൃത്യമായി കണക്ക് കൂട്ടി ആയിരിക്കും അയാള്‍ അക്കൗണ്ടിലേക്ക് പണം ഇട്ടു വെക്കുന്നത്. അതിന്റെ കൂടെ ബാലന്‍സ് ഇല്ലാത്ത കാരണത്താല്‍ പിഴ ഈടാക്കി ആ പണം കൊണ്ട് പോകുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. അതെങ്ങനെ ശരിയാകും നമ്മുടെ പണം ഉപയോഗിക്കുന്നതിന് നമ്മൾ എന്തിനാ പിഴ കൊടുക്കുന്നത്. നമ്മള്‍ ബാങ്കിന്റെ പണമല്ലല്ലോ ഉപയോഗിക്കുന്നത് നമ്മുടെ സ്വന്തം പണമല്ലെ ഉപയോഗിക്കുന്നത് . ഒരാള്‍ക്ക് തന്റെ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്ത ഒരു അവസ്ഥ തന്നെ പരിതാപകരമാണ് അതിന്റെ ഇടയിലാണ് ബാങ്കുകള്‍ നിന്റെ കൈയില്‍ കാശില്ല അത് കൊണ്ട് നീ ഞങ്ങൾക്ക് പിഴ തരണം. എന്തൊരു വിരോധാഭാസമാണ് ഇത്. അതാണ് ഞാന്‍ ചോദ്യം ചെയ്തത്. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കരുതെന്ന് പാര്‍ലിമെന്ററി പെറ്റിഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടർന്ന് രാജ്യത്തെ 6 പൊതുമേഖലാ ബാങ്കുകള്‍ ആണ് പിഴ കൊള്ളയില്‍ നിന്നും പിന്മാറിയത്... രാജ്യത്തെ സാധാരണക്കാര്‍ക്ക് ആശ്വാസമായ ഈ അനുമതി നേടി തന്ന മലയാളിയായ പരമേശ്വരന്‍ സാറിന് ഒരു ബിഗ് സല്യൂട്ട്...