തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുരക്ഷാ മാനദണ്ഡ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍. ഫാര്‍മസികള്‍ക്ക് ഡ്രഗ് ലൈസന്‍സില്ല എന്ന് കണ്ടെത്തി. വാക്‌സീന്‍ ഉള്‍പ്പെടെ സൂക്ഷിക്കുന്ന ഫാര്‍മസികള്‍ക്ക് താപനില നിയന്ത്രണത്തിന് സംവിധാനമില്ല. റേഡിയോഗ്രഫി യൂണിറ്റിന്റെ ലൈസന്‍സ് മൂന്നു മാസം മുമ്പ് കാലഹരണപ്പെട്ടു. നര്‍കോട്ടിക് മരുന്നുകള്‍ സൂക്ഷിക്കാന്‍ ലൈസന്‍സില്ല. ഉപകരണങ്ങള്‍ അണുബാധ മുക്തമാക്കാനുള്ള സംവിധാനം കാര്യക്ഷമമല്ല, തുടങ്ങിയ വീഴ്ചകളാണ് റിപ്പോര്‍ട്ടിലുള്ളത്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം ഉള്ള റജിസ്‌ട്രേഷനായി നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.