മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി നിലനില്‍ക്കെ, അമേരിക്കയ്ക്കും ഇസ്രാഈലിനും മുന്നറിയിപ്പുമായി ഇറാന്‍-റഷ്യ-ചൈന സഖ്യം. ഹോര്‍മൂസ് കടലിടുക്കില്‍ മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് 'മാരിടൈം സെക്യൂരിറ്റി ബെല്‍റ്റ്' എന്ന പേരില്‍ വമ്പന്‍ സംയുക്ത നാവികാഭ്യാസം ആരംഭിച്ചു.
ഇറാനെതിരായ സൈനിക നീക്കം 'തീക്കളിയാണെന്ന്' റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ ഇറാന് റഷ്യയുടെയും ചൈനയുടെയും പൂര്‍ണ്ണ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍-ഇസ്രാഈല്‍ ആക്രമണ ഭീഷണി നിലനില്‍ക്കെയാണ് ഇറാന് കരുത്തുപകര്‍ന്ന് റഷ്യയും ചൈനയും നാവികാഭ്യാസത്തില്‍ പങ്കുചേരുന്നത്. ഒമാന്‍ കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ ഭാഗത്തുമായാണ് ഈ സംയുക്ത അഭ്യാസം. ഇറാനെ ആക്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മേഖലയില്‍ ആരും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും റഷ്യ വ്യക്തമാക്കി.
#iran #china #russia #america #israel
