കഴിഞ്ഞ മാസം അവസാനത്തില്‍ സ്വർണവിലയിൽ വൻ വർധനവാണ് ഉണ്ടായത്. എന്നാൽ ഈ മാസം തുടങ്ങിയപ്പോൾ മുതൽ കുത്തനെയുള്ള ഇടിവാണ് കാണാൻ സാധിച്ചത്. ആഭരണം വാങ്ങുന്നവര്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി നൽകുമ്പോൾ വില പിന്നെയും കൂടും.
ഇനി ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലി അഞ്ച് ശതമാനത്തിൽ ഒതുങ്ങില്ല. ഉയര്‍ന്ന പണിക്കൂലി തന്നെ നൽകേണ്ടി വരും. ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ തവണ മാറിമറിയുന്ന കാഴ്ചയാണ് സ്വർണവിപണിയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിവാഹപാർട്ടികളെ ആണ്. ഇപ്പോൾ വിവാഹ സീസൺ ആയതുകൊണ്ട് തന്നെ വില എത്ര കൂടിയാലും അവർ സ്വർണം വാങ്ങുക തന്നെ ചെയ്യും.
