കളിക്കൂട്ടുകാരെ പിരിഞ്ഞ് വിശ്വജിത്ത് യാത്രയായി; ഫുട്ബോൾ മൈതാനത്തെ മോഹങ്ങൾ പാതിവഴിയിൽ പൊലിഞ്ഞു..

കളിക്കൂട്ടുകാരെ പിരിഞ്ഞ് വിശ്വജിത്ത് യാത്രയായി; ഫുട്ബോൾ മൈതാനത്തെ മോഹങ്ങൾ പാതിവഴിയിൽ പൊലിഞ്ഞു..

​മൈതാനത്ത് പന്തുതട്ടി നടക്കേണ്ട പ്രായത്തിൽ, ഒരുപിടി സ്വപ്നങ്ങൾ ബാക്കിവെച്ച് വിശ്വജിത്ത് യാത്രയായി. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ വിശ്വജിത്തിനെ (13) വീടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
​ഇന്നലെ രാവിലെ കുളിക്കാനായി കയറിയ മകൻ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് മാതാപിതാക്കൾ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് നാടിനെ നടുക്കിയ ആ കാഴ്ച കണ്ടത്. ഫുട്ബോൾ അക്കാദമിയിൽ പരിശീലനത്തിന് പോകണമെന്ന വിശ്വജിത്തിന്റെ ആഗ്രഹം 'പിന്നീടാകാം' എന്ന് രക്ഷിതാക്കൾ പറഞ്ഞതിലെ വിഷമമാണ് ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

എലക്കോട് പോന്തക്കോടുള്ള ശിവപ്രസാദ്-സജിത ദമ്പതികളുടെ മകനാണ് വിശ്വജിത്ത്. ഒരു നിമിഷത്തെ സങ്കടത്തിൽ പൊലിഞ്ഞുപോയത് ഒരു നാടിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകളാണ്.
"​പ്രിയപ്പെട്ട കൂട്ടുകാരേ, ജീവിതത്തിൽ സങ്കടങ്ങളും, ആഗ്രഹിച്ച കാര്യങ്ങൾ നടക്കാത്ത സാഹചര്യങ്ങളും ഉണ്ടായേക്കാം. എന്നാൽ അത്തരം നിമിഷങ്ങളിൽ തളർന്നുപോകാതെ മാതാപിതാക്കളോടോ അധ്യാപകരോടോ മനസ്സ് തുറന്ന് സംസാരിക്കുക; മനോഹരമായ ഈ ജീവിതം പോരാടി ജയിക്കാനുള്ളതാണ്.." Media16 news