പോലീസ് ജീപ്പിന് പിന്നിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു​ജീപ്പ് പെട്ടെന്ന് നിർത്തിയത് അപകടകാരണമെന്ന് ആരോപണം

പോലീസ് ജീപ്പിന് പിന്നിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
​ജീപ്പ് പെട്ടെന്ന് നിർത്തിയത് അപകടകാരണമെന്ന് ആരോപണം
​പാലോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നന്ദിയോട് ആലുങ്കുഴി കുന്നുപുറത്ത് വീട്ടിൽ എസ്. നിഖിൽ (22) മരിച്ചു. Ksebയിലെ താത്കാലിക ജീവനക്കാരനായിരുന്നു നിഖിൽ.
​30-ന് രാവിലെ ബൈക്കിൽ ജോലിക്ക് പോകുമ്പോൾ ഇളവട്ടത്ത് വെച്ച് പോലീസ് ജീപ്പിന് പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ നിഖിലിന്റെ കാലിലൂടെ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി. നിഖിൽ ഇന്നലെ മരിച്ചു. മുന്നിൽ പോയ പോലീസ് ജീപ്പ് പെട്ടെന്ന് നിർത്തിയതാണ് അപകടകാരണമെന്ന് ആരോപണമുണ്ട്. സംസ്കാരം നടത്തി. kseb പെരിങ്ങമ്മല സെക്ഷനിലെ താൽക്കാലിക ജീവനക്കാരൻ സുദർശന്റെയും താരയുടെയും മകനാണ്