തിരുവനന്തപുരം::-ഫോർട്ട് ശ്രീ വരാഹം മുക്കോലയ്ക്കൽ ദേവീക്ഷേത്രത്തിന്റെ സമീപം ഫ്ലാറ്റിൽ താമസിക്കുന്ന ചന്ദ്ര ശ്രീനിവാസൻ (65) എന്ന സ്ത്രീയെ കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കുകയും അതിനുശേഷം അവരുടെ വാ പൊത്തിപ്പിടിച്ച് കഴുത്തിൽ കിടന്ന മാല പിടിച്ചു പറിച്ചെടുക്കുകയും കയ്യിൽ കിടന്ന ആറു വളകൾ ബലമായി ഊരിയെടുക്കുകയും ചെയ്തശേഷം കടന്നുകളഞ്ഞ പ്രതികളായ ശരത്ത് S/o ശ്രീകണ്ഠൻ നായർ (34)വിളയിൽ വീട് കടുവാകുഴി,കൊഞ്ചി po, വെമ്പായം രാജൻ S/o ഗംഗാധരൻ (63)മണലയം മുളവുകാട് വീട് നെട്ടയം കൊടുങ്ങാനൂർ ഷീബ D/oവിജയമ്മ( 42)മേലെവിള പുത്തൻവീട് കൊറളിയൂർ ചുള്ളിമാനൂർ നെടുമങ്ങാട് റീന D/o സുമതി ( 43) റ്റിസി. 49 /154.(1) ശ്രീ ശിവ റസിഡൻസി മുക്കോലയ്ക്കൽ എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ശരത് വെൺപാലവട്ടത്തുള്ള ഒരു ഹോട്ടലിലാണ് ജോലി നോക്കി വന്നിരുന്നത് ഹോട്ടലിൽ സ്ഥിരം ഭക്ഷണം കഴിക്കാൻ വരുന്ന ഷീബയുമായി ശരത്ത് പരിചയമുണ്ടായിരുന്നു ഷീബയുടെ ബന്ധുവായ റീന താമസിക്കുന്നത് ഇതിലെ പരാതിക്കാരിയായ ചന്ദ്രയുടെ ഫ്ലാറ്റിന്റെ താഴത്തെ നിലയിലാണ് ചന്ദ്ര വീട്ടിൽ നിൽക്കുമ്പോഴും അമ്പലത്തിൽ പോകുമ്പോഴും ഉദ്ദേശം 10 പവനോളം വരുന്ന മാലയും വളകളും ധരിക്കാറുണ്ടായിരുന്നു, ഷീബ റീനയെ വിളിക്കുമ്പോൾ എല്ലാം ചന്ദ്രികയുടെ ശരീരത്തിലെ ആഭരണങ്ങളെ കുറിച്ച്. ചർച്ചചെയ്യുകയും ഈ സംസാരം ലൗഡ് സ്പീക്കർ ഇടുന്നതിനാൽ ഇത് ശരത് കേൾക്കാൻ ഇടയായിട്ടും ഉണ്ടായിരുന്നു. ഷീബ ശരത്തിന്റെ കയ്യിൽ നിന്നും 30000 രൂപയും റീനയുടെ കയ്യിൽ നിന്നും ഒരു ലക്ഷം രൂപയും കടം വാങ്ങിയിരുന്നു ഇവരുടെ മൂന്നുപേരുടെയും സംസാരത്തിനിടയിൽ ചന്ദ്രയുടെ കൈവശം ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ ഏത് വിധേയനെയും തട്ടിയെടുക്കാൻ കഴിഞ്ഞാൽ ഷീബയുടെ കടങ്ങൾ വീട്ടാമെന്നും സാമ്പത്തികമായി നേട്ടം ഉണ്ടാക്കാം എന്നും ഇവർ തമ്മിൽ പരസ്പരം സംസാരിക്കുകയും, ആയതിന്റെ അടിസ്ഥാനത്തിൽഇവർ മൂന്നുപേരും ചേർന്ന് ചന്ദ്രയുടെ ശരീരത്തുള്ള സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ഒരു പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. തുടർന്ന് ശരത്ത് മുമ്പ് കേസിൽ ജയിലിൽ കിടക്കുന്ന സമയം ജയിലിൽ വച്ച് പരിചയപ്പെട്ട രാജനെയും ബാബുവിനെയും ബന്ധപ്പെടുകയും ഈ കൃത്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു തുടർന്ന് ഇവരുടെ പദ്ധതി പ്രകാരം ഇവർ കോർപ്പറേഷനിലെ പ്ലാസ്റ്റിക് വേസ്റ്റ് എടുക്കുന്ന ജീവനക്കാരനാണെന്നും പരാതിക്കാരി ചന്ദ്രയുടെ വീട്ടിൽ ധാരാളം പ്ലാസ്റ്റിക് വേസ്റ്റ് ഉണ്ടെന്നും അത് അന്വേഷിച്ച് ചെല്ലുന്ന പോലെ ഈ മാസം പത്താം തീയതി രാജനും ബാബുവും ചന്ദ്രയുടെ വീട്ടിൽ പോവുകയും റീനയുടെ സഹായത്തോടുകൂടി പരിസരങ്ങൾ മനസ്സിലാക്കി വയ്ക്കുകയും ചെയ്തിരുന്നു ഇന്നലെ 13 -02- 26 വെമ്പാലവട്ടത്തെ ക്ഷേത്രത്തിനു സമീപം രാജൻ ശരത്ത് ഷീബ ബാബു എന്നിവർ ഒത്തുചേരുകയും റീനയെ വിളിച്ച് പരാതിക്കാരിയായ ചന്ദ്രയുടെ വീട്ടിൽ വേറെ ആരും ഇല്ല എന്ന് ഉറപ്പുവരുത്തുകയും പരിസരം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും. തുടർന്നന്ന് റീന വരാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ. ഇവർ നാലു പേരും ഒരു ഓട്ടോയിൽ ശ്രീവരാഹം ക്ഷേ ത്രത്തിന് സമീപത്ത് എത്തുകയും ശരത്തും ഷീബയും കോർപ്പറേഷൻ ക്ലർക്ക് എന്ന വ്യാചേനയും രാജനും ബാബുവും വേസ്റ്റ് എടുക്കുന്ന തൊഴിലാളികൾ എന്ന വ്യാചേനയും ചന്ദ്രികയുടെ ഫ്ലാറ്റിൽ എത്തുകയും ഷീബയും ശരത്തും ചേർന്ന് ബെല്ലടിച്ച് ഡോർ തുറക്കുന്ന സമയം അവർ കോർപ്പറേഷൻ ജീവനക്കാരാണെന്നും ഒരുപാട് പ്ലാസ്റ്റിക് വേസ്റ്റ് ഉണ്ടെന്നും നിങ്ങളുടെ ഫ്ലാറ്റ് ഓണറുടെ നമ്പർ എടുത്തു തരണമെന്നും പറയുകയും ചെയ്തു, ഈ സമയം ചന്ദ്ര അകത്തേക്ക് കയറി ഫോണിൽ നിന്നും ഫ്ലാറ്റ് ഓണറുടെ നമ്പർ എടുക്കുന്ന സമയം നാലുപേരും ഉള്ളിൽ കയറി ചന്ദ്രിയെ അടിച്ചു വീഴ്ത്തുകയും അവരുടെ കൈ രണ്ടും പുറകിൽ പിടിച്ചു വെച്ച്   കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയും രണ്ടു കൈകളിൽ കിടന്ന് ആറര പവനോളം വരുന്ന ആറ് വളകൾ ഊരിയെടുക്കുകയും അതിനു ശേഷം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇവർക്ക് കയറാനും വരാനും വേണ്ട ഒത്താശ ചെയ്തുകൊടുത്തത് റീനയാണ് തുടർന്ന്,പ്രതികൾ രക്ഷപ്പെടുകയും പരാതിക്കാരി അലറി വിളിക്കുന്നതിനെക്കുറിച്ച് റീനയോട് നാട്ടുകാർ ചോദിക്കുന്ന സമയം അവർക്ക് സുഖമില്ലാത്തതിനാൽ കരയുകയാണെന്ന് മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് നാട്ടുകാട് പറയുകയും ആ സമയം കൊണ്ട് പ്രതികളെല്ലാം ഓട്ടോയിൽ രക്ഷപ്പെടുകയും ചെയ്തു കവർച്ച ചെയ്ത വരുന്നതിനിടയിൽ ഇവരെല്ലാം മുൻ തീരുമാനിച്ചതുപോലെ റീനയുടെ ഫ്ലാറ്റിന്റെ മുൻഭാഗത്ത് ഒരു ബക്കറ്റിൽ. കലങ്ങിയ വെള്ളം വയ്ക്കുകയും അതിൽ രണ്ട് വള പ്രതികൾ നിക്ഷേപിക്കുകയും ചെയ്തിട്ടാണ് രക്ഷപ്പെട്ടത് ഈ രണ്ടു വളകളും റീന എടുത്ത് കിഴക്കേ കോട്ടയിലുള്ള ജ്വല്ലറിയിൽ വില്പന നടത്തുകയും വിൽപ്പനയിൽ നിന്ന് കിട്ടിയ തുക റീനയും ഷീബയും ശരത്തും വീതിച്ചെടുക്കുകയും ചെയ്തു ടി വിവരം പോലീസ് അറിയുകയും ശ്രീ കെ കാർത്തിക ഐപിഎസ് അവർകളുടെ നിർദ്ദേശപ്രകാരം ഫോർട്ട് SHO യുടെ നേതൃത്വത്തിൽ ഡാൻസ് ടീമിനെ ഉൾപ്പെടുത്തി ഒരു അന്വേഷണ ടീം രൂപീകരിച്ച് വിവിധ ഗ്രൂപ്പുകളായി പല സ്ഥലങ്ങളിലായി നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതികൾ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ വിവരം മനസ്സിലാക്കി സിറ്റി റൂറൽ പരിധിയിലുള്ള മുഴുവൻ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ള ക്രിമിനൽസിന്റെ വിവരങ്ങൾ ശേഖരിക്കുകയും അവരുടെ ചിത്രങ്ങൾ വീഡിയോകളും പരാതിക്കാരിയെ കാണിച്ചു,ആയതിന്റെ അടിസ്ഥാനത്തിൽ ചിലരെ സംശയം പറഞ്ഞിട്ടുള്ളത് വച്ച് അവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതികൾ വിവിധ സ്ഥലങ്ങളിലേക്ക് മാറി പോകുകയും പരമാവധി തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു, സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് ഐപിഎസ് അവറുകളുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ ശ്രീ ദീപക് ദൻകർ ഐപിഎസിന്റെയും ഫോർട്ട് അസി: കമ്മീഷണർ ശ്രീ മനോജ് കുമാറിന്റെയും ഡാൻസാഫ് ടിo
തലവനായ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ c ഫോർട്ട് SI എസ് ബി പ്രവീൺ, എസ് ഐ മാരായ അനു എസ് നായർ, സുജോ ജോർജ്, ആന്റണി,ശ്രുതി, ഡാൻസാഫ് Sl വിനോദ്, സിപിഒ മാരായ ശ്രീജിത്ത് സുനിൽകുമാർ, ഗിരീഷ്, ഷിബു, ഷാനി, ആര്യ, ലിപിൻ രാജ്, ദീപു, ഷാജീബ്, ശിവദാസ്, എന്നിവർ ചേർന്നാണ് പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തത്,