തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. വ്യവസായ, കാര്‍ഷിക, വാണിജ്യ, വ്യാപാരമേഖലകള്‍ 24 മണിക്കൂര്‍ പൂര്‍ണമായി സ്തംഭിക്കും.കേന്ദ്രസര്‍ക്കാറിന്റെ പുതിയ തൊഴില്‍കോഡുകള്‍ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ചാണ് വിവിധ ട്രേഡ് യൂണിയനുകള്‍ ഒരുമിച്ച് ദേശീയപണിമുടക്ക് നടത്തുന്നത്. ആണവ മേഖലയിലെ സമ്പൂര്‍ണ്ണ വിദേശ നിക്ഷേപത്തില്‍ തുടങ്ങി ഏറ്റവും ഒടുവിലത്തെ ഇന്ത്യ- അമേരിക്ക വ്യാപാരകരാര്‍ വരെയുള്ള വിഷയങ്ങള്‍ പണിമുടക്കിന്റെ ഭാഗമായി ഉയര്‍ത്തുന്നുണ്ട്.
സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളും ദേശീയ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്.ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കലാലയങ്ങള്‍, പൊതുഗതാഗതം എന്നിവയെ എല്ലാം പണിമുടക്ക് ബാധിക്കും. കെഎസ്ആര്‍ടിസി സര്‍വീസുകളും സ്വകാര്യ ബസ്സുകളും ഓട്ടോ, ടാക്സി, തൊഴിലാളികളും സമരത്തിന്റെ ഭാഗമാകുന്നതിനാല്‍ പൊതുനിരത്തുകള്‍ ശൂന്യമായിരിക്കും. ചുരുക്കത്തില്‍ ഒരു ബന്ദിന്റെ പ്രതീതിയായിരിക്കും സംസ്ഥാനത്ത് ഉണ്ടാവുക. ബിജെപി അനുകൂല സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാകുന്നില്ല.വാഹനങ്ങളൊന്നും ഇല്ലാത്തതിനാല്‍ പരീക്ഷകള്‍ മാറ്റിവെക്കും.റെയില്‍വേ തൊഴിലാളി സംഘടനകളില്‍ ചിലത് സമരത്തിന്റെ ഭാഗമാകുന്നുണ്ടെങ്കിലും റെയില്‍ ഗതാഗതം സ്തംഭിക്കാന്‍ സാധ്യതയില്ല. ആശുപത്രികള്‍, പാല്‍, പത്രം തുടങ്ങിയ അവശ്യസര്‍വീസുകള്‍ പതിവുപോലെ ഉണ്ടാകും.
അതേ സമയം ദേശീയ പണിമുടക്കില്‍ സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.12ന് സാധാരണ പോലെ എല്ലാ സര്‍വീസുകളും കൃത്യമായി ഓപ്പറേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കാനും യൂണിറ്റ് ഓഫിസര്‍മാരോടു നിര്‍ദേശിച്ചിട്ടുണ്ട്.എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്ന പക്ഷം പൊലീസ് സഹായം തേടണം.മുന്‍കൂട്ടി പൊലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ രേഖാമൂലം ബന്ധപ്പെട്ട സ്റ്റേഷനില്‍ അറിയിക്കണം.
സ്റ്റേ സര്‍വീസുകള്‍, ദീര്‍ഘദൂര സര്‍വ്വീസുകള്‍, റിസര്‍വേഷന്‍ സര്‍വീസുകള്‍, ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസുകള്‍ എന്നിവ കൃത്യമായും ഓപ്പറേറ്റ് ചെയ്യണം.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് വരാതെ ആവശ്യമായ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി ഏര്‍പ്പെടുത്തുന്നതിനും യൂണിറ്റ് ഓഫിസര്‍മാര്‍ പ്രത്യേകംശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.നാളെ നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും ജോലിക്ക് എത്തുമെന്നും കെഎസ്ആര്‍ടിസിയിലെ എന്‍ജിഒ സംഘ് ഭാരവാഹികള്‍ വ്യക്തമാക്കി.
അധികൃതര്‍ ആവശ്യപ്പെടുകയും ആവശ്യമായ സംരക്ഷണം ഒരുക്കുകയും ചെയ്താല്‍ സര്‍വീസ് നടത്തുമെന്നും ഇവര്‍ അറിയിച്ചു.പണിമുടക്ക് ദിവസം കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ സർവീസുകളെ ബാധിക്കില്ല. പതിവു പോലെ സർവീസ് നടത്തുമെന്ന് കൊച്ചി മെട്രോ അധികൃതർ.
മാരാമൺ കൺവെൻഷൻ, ശബരിമല, മഞ്ഞിനിക്കര തീർത്ഥാടകരെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി.നകളില്‍ ചിലത് സമരത്തിന്റെ ഭാഗമാകുന്നുണ്ടെങ്കിലും റെയില്‍ ഗതാഗതം സ്തംഭിക്കാന്‍ സാധ്യതയില്ല. ആശുപത്രികള്‍, പാല്‍, പത്രം തുടങ്ങിയ അവശ്യസര്‍വീസുകള്‍ പതിവുപോലെ ഉണ്ടാകും.
