കണ്ണൂർ ധർമശാലയിലെ 'ഹാപ്പിനെസ് ഫെസ്റ്റിവൽ' വേദിയിൽ വെച്ചാണ് വിവാഹവാർത്ത പങ്കുവെച്ചത്.
ചടങ്ങിൽ വേടനെ ആദരിച്ചുകൊണ്ട് സംസാരിക്കവെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വിവാഹക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് മറുപടി പ്രസംഗത്തിൽ ഫെബ്രുവരി 24-ന് താൻ രജിസ്റ്റർ വിവാഹം കഴിക്കുകയാണെന്ന് വേടൻ സ്ഥിരീകരിച്ചു.
ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും പൊതുവേദികളിലും സജീവസാന്നിധ്യമാണ്
