കഴിഞ്ഞ ദിവസം 6:30 ഓടെയായിരുന്നു സംഭവം, മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ കടലിൽ വീണ അഭിലാഷ് ശക്തമായ തിരയിൽപ്പെടുകയായിരുന്നു.ഇയാളെ, പ്രദേശവാസികൾളുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയും .സ്വകാര്യ വാഹനത്തിൽ അദ്ദേഹത്തെ ചിറയിൻകീഴ് തലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
തുടർന്ന്, അടിയന്തര പ്രധമ ശിശ്രൂഷകൾ നൽകിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.
കൊച്ചിയിൽ നിന്ന് ചൂണ്ടപണിക്ക് പോയിരുന്ന അഭിലാഷ് കഴിഞ്ഞ 6 നായിരുന്നു തിരിച്ച് വീട്ടിലെത്തിയത്.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായിരുന്നു.
സഹോദരങ്ങൾ അജീഷ്, അഖിൽ. ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ ഇറങ്ങ്കടവിന്റെ സഹോദരി പുത്രനായിരുന്നു.
