ഇന്ത്യ ലോക ചാമ്പ്യൻ, അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനെ 100 റൻസിന് തോൽപ്പിച്ചു.

ഹരാരെ: രണ്ട് സെഞ്ചുറികൾ പിറന്ന, പന്തുകൾക്ക് വിശ്രമമില്ലാത്ത ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. അപരാജിത ശക്തികൾ ഏറ്റുമുട്ടിയ ഫൈനലിൽ ആയുഷ് മാത്രേയുടെ ടീം ആറാം കിരീടമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 100റൺസ് ജയം ആണ് സ്വന്തമാക്കിയത്.

  ഇംഗണ്ടിന് വേണ്ടി ഫാൽക്കനർ സെഞ്ചുറി നേടിയിരുന്നു.

 ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സാണ് നേടിയത്. വൈഭവ് സൂര്യവന്‍ഷിയുടെ (80 പന്തില്‍ 175) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 റണ്‍സിന് എല്ലാവുരും പുറത്തായി. 115 റണ്‍സ് നേടിയ കലേബ് ഫാല്‍കോണറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെന്‍ ഡോക്കിന്‍സ് 66 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ആര്‍ എസ് ആംബ്രിഷ് മൂന്നും ദീപേഷ് ദേവേന്ദ്രന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.



കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് തുടകത്തില്‍ തന്നെ ജോസഫ് മൂര്‍സിന്റെ (17) വിക്കറ്റ് നഷ്ടമായി. ആംബ്രിഷിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് ഡോക്കിന്‍സ് - ബെന്‍ മയേസ് (45) സഖ്യം 74 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മയേസിനെ പുറത്താക്കി ഖിലന്‍ പട്ടേല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ഡോക്കിന്‍സ് - തോമസ് റ്യൂ (31) സഖ്യം 49 റണ്‍സും കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ രക്ഷയ്‌ക്കെത്തുമെന്ന് തോന്നിച്ചെങ്കിലും റ്യൂവിനെ പുറത്താക്കി കനിഷ്‌ക് ചൗഹാന്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ഡോക്കിന്‍സിനെ ആയുഷ് മാത്രെയും മടക്കി. മധ്യനിരയില്‍ റാല്‍ഫി ആല്‍ബെര്‍ട്ട് (0), ഫര്‍ഹാന്‍ അഹമ്മദ് (1), സെബാസ്റ്റ്യന്‍ മോര്‍ഗന്‍ (0) എന്നിവര്‍ പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചില്ല. എന്നാല്‍ ജെയിംസ് മിന്റോയ്‌ക്കൊപ്പം (28) ചേര്‍ന്ന് ഫാല്‍കോണര്‍ 92 റണ്‍സ് കൂട്ടിചേര്‍ത്തു. മിന്റോയെ പുറത്താക്കി ആംബ്രിഷാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. തുടര്‍ന്നെത്തിയ മാന്നി ലുംസ്‌ഡെന്‍ (3) വന്നത് പോലെ മടങ്ങി. വൈകാതെ ഫാല്‍കോണര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. സെഞ്ചുറിക്ക് ശേഷവും താരം തകര്‍ത്തടിച്ചെങ്കിലും 41-ാം ഓവറില്‍ വീണു. 67 പന്തുകള്‍ നേരിട്ട താരം ഏഴ് സിക്‌സും ഒമ്പത് ഫോറും നേടി. അലക്‌സ് ഗ്രീന്‍ (0) പുറത്താവാത നിന്നു.