നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 കുട്ടികള്‍ക്ക് പരിക്കേറ്റു. പൂവത്തൂര്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയോടെയാണ് സംഭവം. സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് സമീപത്തെ കനാലിലേക്ക് മറിഞ്ഞത്. ബസിലുണ്ടായിരുന്ന കുട്ടികള്‍ക്കും കൂടാതെ വാഹനത്തിലുണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തെടുത്തു. എല്ലാവരെയും കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരിക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.