മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി 1 വയസുകാരന് ദാരുണാന്ത്യം. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്റൂഫ്, റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്. വീട്ടിലെ മുറ്റത്ത് കളിക്കുകയായിരുന്നു കുഞ്ഞ് ഇതിനിടെ അബദ്ധത്തിൽ കല്ല് വാരി വിഴുങ്ങുക ആയിരുന്നു..
ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില ഗുരുതരമായതോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെ മരണം സംഭവിക്കുക ആയിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 8 മണിയോടെ പള്ളിക്കര ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ...
