കാറിന്റെ മുൻവശത്തെ ബമ്പറിനുള്ളിൽ ഒളിച്ചിരുന്ന എലിയെ പിടികൂടാൻ വേണ്ടിയാണ് നായ അതിക്രമം നടത്തിയതെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. എലിയെ പിടികൂടാനായി നായ കാറിന്റെ ബമ്പറിൽ കടിച്ചുപിടിച്ച് ശക്തിയായി വലിക്കുകയും, ബമ്പറിന്റെ ഒരു ഭാഗം പൂർണ്ണമായും വലിച്ചെടുക്കുകയും ചെയ്യുന്ന രംഗം വീഡിയോയിൽ വ്യക്തമാണ്. ബമ്പർ ഊരിപ്പോന്നതോടെ, നായ എലിയെ പിടികൂടുകയും അവിടെ നിന്ന് ഓടിപ്പോകുകയും ചെയ്തു.ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതേത്തുടർന്ന് വലിയ ചർച്ചകളാണ് നടക്കുന്നത്. എങ്ങനെ കാർ സുരക്ഷിതമായി പാർക്ക് ചെയ്യുമെന്ന ആശങ്ക മിക്കവരും പങ്കുവെച്ചു. കൂടാതെ ഈ കാറിന് ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യുമെന്നും, ആ കാറുടമയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്നും ചർച്ചയായി.