തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രചാരണ വാഹനങ്ങൾക്കും കർശന നിയന്ത്രണം . ശബ്ദ മലിനീകരണ ചട്ടപ്രകാരം അനുമതി രേഖകളിൽ പറഞ്ഞിരിക്കുന്ന ഇടങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ട മാത്രമേ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാവു.ലൌദ് സ്പീക്കർ വാഹങ്ങങ്ങളുടെ പുറത്തേക്ക് തള്ളി നിൽക്കരുത്. ഫ്ളക്സ് ബാനർ , അനുമതി ഇല്ലാതെ വാഹനങ്ങളുടെ രൂപമാറ്റം , വാഹനങ്ങളിലെ കോടി തോരണം , അനുമതി വാങ്ങാതെയുള്ള ഉപയോഗം , രാത്രി 10 മുതൽ രാവിലെ ആറുവരെയുള്ള ഉപയോഗം ,പൊതുനിരത്തിലും നിശബ്ദമേഖലയിലും തിരക്കുള്ള കവലകളിലുമുള്ള ഉപയോഗം , പരുപാടി നടക്കുന്ന സ്ഥല പരിമിതികൾക്ക് പുറത്തുള്ള ശബ്ദം എന്നിവയെല്ലാം ചട്ട ലംഘനാമാകും . ലംഘിച്ചാൽ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം അഞ്ചു വര്ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും