ഇഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്ക കുഴഞ്ഞു; ജഡേജയുടെ നാല് വിക്കറ്റ് ഇന്ത്യയെ ഉറച്ച നിലയിലേക്ക്

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തകര്‍ച്ചയില്‍. ആദ്യ ഇന്നിംഗ്‌സില്‍ 30 റണ്‍സിന്റെ ലീഡ് നേടിയ അവര്‍ രണ്ടാം ദിനം സ്റ്റംപസ് സമയത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന വ്യവസ്ഥയിലാണ്. നിലവില്‍ 63 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്.

രവീന്ദ്ര ജഡേജയുടെ സ്പിന്‍ മാജിക്കാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്കു കാരണം. നാല് വിക്കറ്റ് സ്വന്തമാക്കിയ ജഡേജ ഇന്ത്യയെ മത്സരത്തില്‍ ശക്തമായ സ്ഥാനത്തേക്ക് നയിച്ചു. ക്യാപ്റ്റന്‍ ടെംബ ബാവുമ 29 റണ്‍സുമായി, കോര്‍ബിന്‍ ബോഷ് 1 റണ്‍സോടെ ക്രീസില്‍ തുടരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ 159 റണ്‍സിന് പുറത്താക്കിയിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ ഇന്ത്യയുടെ ബൗളിംഗ് നിരയെ നയിച്ചു. മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രണ്ട് വീതം വിക്കറ്റ് നേടി. 48 പന്തില്‍ 31 റണ്‍സ് നേടിയ ഐഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍