പാലോട് ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസിനു സമീപം നടന്ന വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ റിട്ട. കെഎസ്ആർടിസി ഡ്രൈവർ മരിച്ചു.
നന്ദിയോട് മണ്ണാറംകുന്ന് നന്ദനത്തിൽ മുരളി(59)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 3.30-മണിയോടെയായിരുന്നു അപകടം.ബൈക്കിൽ കാറിടിച്ചാണ് അപകടം
ജവഹർ കോളനി സ്വദേശി പ്രസാദ് ഓടിച്ചിരുന്ന ഇലക്ട്രിക് കാറാണ് അപകടത്തിനു കാരണമായത്. പാലോടുനിന്ന് പാണ്ഡ്യൻപാറയിലെ സുഹൃത്തിന്റെ വീട്ടിലേക്കു വരുന്നതിനിടെയാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മുരളിയെ കാർ ഇടിച്ചുവീഴ്ത്തിയത്.
തുടർന്ന് ഇതേവാഹനം ഒരു ഓട്ടോയിൽ ഇടിക്കുകയും വീണ്ടും വൈദ്യുതത്തൂണിൽ ഇടിച്ചുമറിയുകയുമായിരുന്നു. കാർഡ്രൈവർ പ്രസാദ് സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. മുരളിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ: ബിന്ദു. മക്കൾ: അദ്വൈത് മിലൻ, അക്ഷയ് "