ഇന്ന് രണ്ട് തവണ കൂടി; ഉച്ചയ്ക്ക് ശേഷവും വർദ്ധനവ്; സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് രണ്ട് തവണ വർദ്ധനവ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 60 രൂപ കൂടി 11,790 രൂപയും പവന് 600 രൂപ കൂടി 94,320 രൂപയിലുമെത്തി.ബുധനാഴ്ച പവന് 92,040 രൂപയുണ്ടായിരുന്ന സ്വർണവില ഇന്ന് രാവിലെ 1680 രൂപ വർധിച്ച് 93,720 രൂപയിലെത്തുകയായിരുന്നു. ഗ്രാമിന് 210 രൂപ വർധിച്ച് 11,715 രൂപയിലുമെത്തിയിരുന്നു. ഉച്ചയോടെ വീണ്ടും വില ഉയരുന്നതാണ് കണ്ടത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ വർധിച്ച് 9695 രൂപയായും പവന് 480 രൂപ വർധിച്ച് 77650 രൂപയിലുമെത്തി