കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ഫയർഫോഴ്സ് എത്തി തീ കെടുത്തി ആളപായമില്ല

കൊല്ലം കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. തിരുവനന്തപുരം-കൊല്ലം ദേശീയ പാതയോട് ചേർന്നുള്ള കൊട്ടിയം സിംല ടെക്സ്റ്റൈൽസിന് സമീപത്തുള്ള ഫ്ലക്സ് കടയിലാണ് തീപിടിത്തം ഉണ്ടായത്.  നാട്ടുകാരും ഫയർഫോഴ്സും ചേർന്ന്   തീ കെടുത്തി. തീപിടിത്തം നടന്ന കടയോട് ചേർന്ന് വസ്ത്ര നിർമാണശാലകളടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. . ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ കെടുത്തി. ആളപായമില്ല