ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പ്രവാസി മലയാളി യുവാവ് ദമാമിൽ അന്തരിച്ചു. തിരുവനന്തപുരം, നെടുമങ്ങാട്, നെറ്റിറച്ചിറ സ്വദേശി അരുൺ നിവാസിൽ രാകേഷ് രമേശൻ ആണ് മരിച്ചത് 37 വയസ്സായിരുന്നു..
കടുത്ത പനിയും, കഫക്കെട്ടുമായി 2 ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കടുത്ത ശ്വാസതടസ്സവും ബുദ്ധിമുട്ടുകളും കൂടിയതോടെ ഐസിയുവിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം നില വഷളായി മരണം സംഭവിക്കുകയായിരുന്നു.
10 വർഷത്തിലേറെയായി സൗദിയിൽ പ്രവാസിയായ രാകേഷ് കഴിഞ്ഞ 8 വർഷമായി ദമാമിലെ ഒരു സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയര്‍ ആയിരുന്നു. ഭാര്യയെയും മക്കളെയും കുടുംബ വീസയിൽ ദമാമിൽ എത്തിച്ച് 5ലും ക്ലാസിലും 1ാം ക്ലാസിലുമായി രണ്ടുപേരെയും സ്കൂളിൽ ചേർത്തത് 5 മാസങ്ങൾക്കു മുൻപായിരുന്നു...