പ്രതിയായ ബിനു കുട്ടിയെ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്.ഈ മാസം 18-നാണ് വിനോദയാത്രക്കെന്ന പേരിൽ യുവാവ് കുട്ടിയുമായി നാടുവിട്ടതിനെ തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പൊലിസിൽ പരാതി നൽകി.
രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മധുരയിലും തുടർന്ന് ഗോവയിലും എത്തിച്ച് പ്രതി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതായി പൊലിസ് പറയുന്നു.പ്രതിയെ അറസ്റ്റ് ചെയ്ത പൊലിസ് നിയമനടപടികൾ സ്വീകരിച്ചു വരികയാണ്."