ഈ കഴിഞ്ഞ ഒക്ടോബർ മാസം 25 നു ആയിരുന്നു സംഭവം. തിരുവല്ല സ്വാദേശിയായ ജോൺ പാസ്റ്റർ കുളത്തുപ്പുഴ സാംനഗർ സ്വാദേശിയായ ഒരാളുടെ വീട്ടിൽ ഒക്ടോബർ 25 രാവിലെ പ്രാത്ഥനക്ക് വരികയും.വൈകിട്ടു തിരിച്ചു പോകുവാൻ കുളത്തുപ്പുഴയിൽ നിൽക്കവേ കേസിൽ പ്രതിയായ പ്രശാന്തിനോട് തിരുവല്ല പോകുവാൻ ഇപ്പൊ ബസ് വല്ലതും ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. വഴി ചോദിച്ച പാസ്റ്റാർക്ക് കാഴ്ച വൈകല്യം ഉള്ള ആളാണ് എന്ന് മനസ്സിൽ ആക്കി പ്രതി തന്ത്രപ്പൂർവം പാസ്റ്ററേ തെറ്റിധരിപ്പിച്ചു തിരുവല്ല പോകുവാൻ എളുപ്പവഴി ഉണ്ടെന്നു പറഞ്ഞു ജനവാസം കുറവുള്ള ഇടറോഡിലേക്ക് കൊണ്ട് പോകുകയും ഇദ്ദേഹത്തെ തള്ളിയിട്ടു മർദിച്ചു കൈയിൽ ഉണ്ടായിരുന്ന 7000/- രൂപയും തിരിച്ചറിയൽ രേഖകൾ അടങ്ങിയ ബാഗും തട്ടിപറിച്ചു കടന്നു കളഞ്ഞു
തുടർന്ന് ഇദ്ദേഹത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇദ്ദേഹത്തിനെയും കൊണ്ട് കുളത്തുപ്പുഴ പോലീസിൽ എത്തി കേസ് കൊടുക്കുകയായിരുന്നു. കുളത്തുപ്പുഴ SHO ബി അനീഷിന്റെ നിർദേശം അനുസരിച്ചു സബ്ഇൻസ്‌പെക്ടർ മാരായ ഷാജഹാൻ, ഷിജു എന്നിവർ ചേർന്നു നിരവധി CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തെന്മല റോസ് മലയിൽ താമസിക്കുന്ന പ്രശാന്ത് ആണെന്ന് തിരിച്ചറിയുകയും തുടർന്ന് കുളത്തുപ്പുഴ പോലീസ് റോസ് മല വനത്തിൽ നിന്നും ഏറെ സാഹസികമായി പ്രതിയെ പിടികൂടിയത്