വാമനപുരം ആനാകുടി പൂപ്പുറം വി.വി. ഭവനിൽ ബാഹുലേയൻ (75), ഇട്ടിവ ചണ്ണപ്പേട്ട വട്ടപ്പാട് മണക്കോട് മരുതിവിള പുത്തൻവീട്ടിൽ ബാബു (58) എന്നിവരാണ് അറസ്റ്റിലായത്. വാളക്കാട് ജാമി ഉൽ ഖൈറാത്ത് അറബിക് കോളേജ് വളപ്പിൽ നിർത്തിവെച്ചിരുന്ന ബൈക്ക് ഒക്ടോബർ 23-ന് മോഷ്ടിച്ചുകടത്തിയ കേസിലാണ് അറസ്റ്റ്. പെരിങ്ങമ്മല ഷാ ഓഡിറ്റോറിയത്തിനു സമീപം കെ.ആർ.മൻസിലിൽ കബീറിന്റെ ബൈക്കാണ് മോഷണം പോയത്. മറ്റ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായിരുന്നു ഇവർ."