കൊട്ടാരക്കര ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മന്ത്രിയുടെ വാഹനം, പത്തനംതിട്ട ഇലന്തൂരിലേക്ക് പോവുകയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്.
മന്ത്രി പിന്നാലെ വന്ന ജി.സ്റ്റീഫൻ എം എൽഎയുടെ വാഹനത്തിൽ കയറി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.
വെഞ്ഞാറമൂട് പൊലീസ് സ്‌ഥലത്തെത്തി ഇടിച്ച കാർ കസ്റ്റഡിയിൽ എടുത്തു.