തൃശൂർ: മുണ്ടൂരിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയിൽ. മുണ്ടൂർ സ്വദേശിനി തങ്കമണി(75)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. തങ്കമണിയുടെ മകൾ സന്ധ്യ ( 45), കാമുകൻ നിതിൻ (27) എന്നിവരാണ് പൊലീസ് പിടിയിലായത്. സ്വർണാഭരണങ്ങൾ കവരാനായിരുന്നു കൊലയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാവിലെ കൊലപാതകം നടത്തിയതിന് ശേഷം, മൃതദേഹം രാത്രി പറമ്പിലിടുകയായിരുന്നു. തങ്കമണി തലയിടിച്ച് വീണതായാണ് മകൾ ആദ്യം പറഞ്ഞത്. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് പോസ്റ്റ്മോർട്ടത്തിലാണ്. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. സന്ധ്യയ്ക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിതിൻ ഇവരുടെ അയൽവാസിയാണ്.