തിരുവനന്തപുരം: പ്രസവിച്ച് മൂന്നാം ദിവസം യുവതി മരിച്ചതിൽ എസ്എടി ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കരിക്കകം സ്വദേശിനി ശിവപ്രിയ(26)യുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് കുടുംബം ആരോപിച്ചു. പ്രസവ ശേഷം ശിവപ്രിയ ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോയിരുന്നു. മൂന്നുദിവസം കഴിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എസ്എടിയിൽ വീണ്ടും അഡ്മിറ്റ് ചെയ്തു. ഇന്ന് ഉച്ചയോടു കൂടിയാണ് ശിവപ്രിയ മരിച്ചത്