ന്യൂഡെൽഹി.രാജ്യം ഇന്ന് ഭരണഘടനാദിനം ആചരിക്കുന്നു. ദിനത്തോട് അനുബന്ധിച്ച് രാവിലെ 11 മണിക്ക് സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ പ്രത്യേക ആഘോഷ ചടങ്ങുകൾ നടക്കും.രാഷ്ട്രപതി ദ്രൗപതി മുർമു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി. സി പി രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, ഇരുസഭകളിലെയും പാർലമെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.രാഷ്ട്രപതിയും സ്പീക്കറും ഉപരാഷ്ട്രപതിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആഘോഷത്തിന്റെ ഭാഗമായി, മലയാളമടക്കം ,ഒമ്പത് ഭാഷകളിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രകാശനം നടക്കും. സാംസ്കാരിക മന്ത്രാലയം തയ്യാറാക്കിയ സ്മരണിക ലഘുലേഖയും പുറത്തിറക്കും. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലും ഘടന ദിന ആചരണ പരിപാടികൾ ഇന്ന് നടക്കും.