കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് യുവതിയിൽ നിന്നും കഞ്ചാവ് പിടികൂടി. വർക്കല തച്ചോട് സ്വദേശിയായ സന്ധ്യയെയാണ് മൂന്നര കിലോയിലധികം കഞ്ചാവ് ശേഖരം പിടികൂടിയത്. ഇവർ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന കല്ലമ്പലം തോട്ടയ്ക്കാട് ഉള്ള വീട്ടിൽ നിന്നാണ് ഡാൻസാഫ് സംഘം യുവതിയെ പിടികൂടിയത്.2024 ലും മണമ്പൂരിൽ ഉള്ള വാടക വീട്ടിൽ നിന്നും സന്ധ്യയെ കഞ്ചാവ് ശേഖരവുമായി പിടികൂടിയിരുന്നു. ഈ കേസിൽ പെടുന്നതിന് മുമ്പ് തന്നെ മറ്റൊരു കേസിൽ പെട്ട് തിരുവനന്തപുരം വനിതാ ജയിലിൽ കഴിയവേ സംസ്ഥാനത്ത് ആദ്യമായി ജയിൽ ചാടിയ വനിതയാണ് സന്ധ്യ. ഇപ്പോൾ കഞ്ചാവ് ശേഖരം പിടികൂടിയ കല്ലമ്പലം തോട്ടയ്ക്കാട്ടുള്ള വീട്ടിൽ ഡാൻസാഫ് സംഘവും കല്ലമ്പലം പൊലീസുമെത്തി നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഡാൻസാഫ് സംഘം നിരന്തരം നിരീക്ഷണത്തിൽ ആക്കിയിരുന്ന യുവതിയുടെ വീട് പരിശോധിച്ചാൽ നിന്നുമാണ് വീട്ടിൽ ഒളിപ്പിച്ച നിലയിൽ മൂന്നര കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തത്.