കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാഹനമിടിച്ച് എല്‍കെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാഹനമിടിച്ച് എല്‍കെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്പള പറമ്പ് ABC മോണ്ടിസോറി സ്‌കൂളിലെ വാഹനമിടിച്ചാണ് അതേ സ്‌കൂളിലെ LKG വിദ്യാര്‍ത്ഥി മരിച്ചത്.ഒഴുകുര്‍ കുന്നക്കാട് പ്രദേശത്തെ യമിന്‍ ഇസ്വിന്‍ ആണ് മരിച്ചത്. അഞ്ച് വയസായിരുന്നു. സ്‌കൂള്‍ വാഹനമിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അതേ വാഹനം കുട്ടിയുടെ ദേഹത്തുക്കൂടി കയറിയിറങ്ങിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍.