മാലപടക്കത്തിന്റെ തിരി കെട്ടുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയോടെയാണ് തീപിടിച്ചത്. സംഭവസമയം തൊഴിലാളികള്‍ താത്കാലിക ഷെഡിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തീ പെട്ടന്ന് പടര്‍ന്നതോടെ സമീപവാസികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിതുര ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പ്രാഥമിക വിവരങ്ങള്‍ പ്രകാരം ശാലയുടെ സുരക്ഷാ സംവിധാനത്തില്‍ വീഴ്ചയുണ്ടായതായാണ് സംശയം. അജിത് കുമാറിന്റെ പേരിലാണ് ശാലയുടെ ലൈസന്‍സ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു