നെടുമങ്ങാട്... ഇരിഞ്ചയം സ്വദേശി വിനയ(26) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ നാൽപ്പത് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ രാത്രിയോടെയാണ് യുവതി മരിച്ചത്.
.
പനി ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് രണ്ട് മാസം മുമ്പ് വിനയ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം മാറി വീട്ടിലെത്തിയപ്പോൾ അപസ്‌മാരം പിടിപെട്ടു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നടത്തിയ രക്ത പരിശോധനയിലാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. അന്ന് മുതൽ വെന്റിലേറ്ററിലായിരുന്നു.
യുവതി ഉപയോഗിച്ചിരുന്നത് സ്വന്തം വീട്ടിലെ കിണറിലെ വെള്ളം മാത്രമാണെന്നാണ് വിവരം. കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു.