സ്കൂട്ടർ യാത്രക്കാരിയായ നഴ്സിംഗ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക് '
വിദ്യാർഥിനിയുടെ കൈയിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്കേൽക്കുകയായിരുന്നു.
വൈകിട്ട് 4 മണിയോടെ വെഞ്ഞാറമൂട് ചന്ത ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ഗോകുലം മെഡിക്കൽ കോളേജിലെ നേഴ്സിങ് വിദ്യാർഥിനി നാഗരുകുഴി സ്വദേശിനി ഫാത്തിമക്കാണ് പരിക്കേറ്റത്. ഇട റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറവേയാണ് പിന്നാലെ വന്ന ഡീലക്സ് എയർ ബസ് സ്കൂട്ടറിൽ ഇടിച്ചത്.
റോഡിൽ വീണ ഫാത്തിമയുടെ ഇടത് കയ്യിൽ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു.ഫാത്തിമയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.