കൊല്ലം: നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ സ്ത്രീ പൊലീസുകാരിക്ക് നേരെ സഹപ്രവര്‍ത്തകനായ പൊലീസുകാരന്‍ നടത്തിയ അതിക്രമത്തില്‍ കേസെടുത്തു. ഡിസംബര്‍ ആറാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം. ഡെപ്യൂട്ടേഷനില്‍ എത്തിയിരുന്ന സിപിഒ നവാസ് വിശ്രമ മുറിയിലേക്കു പോയ വനിതാ പൊലീസുകാരിക്ക് നേരെയാണ് അതിക്രമം നടത്തിയത്. സംഭവം കമ്മീഷണര്‍ക്ക് പരാതിയായി നല്‍കിയതിനെ തുടര്‍ന്ന് ചവറ പൊലീസ് നവാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതും, അസഭ്യ പെരുമാറ്റവും ചുമത്തിയാണ് കേസ്.