ബിസിസിഐ, ഇസിബി ബോർഡുകളുടെ അനുമതിയോടെ താരക്കൈമാറ്റ നടപടികൾ പൂർത്തിയാകും. 48 മണിക്കൂറിനുള്ളിൽ നടപടികളെല്ലാം പൂർത്തിയാകുമെന്ന് സിഎസ്കെ വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം സഞ്ജുവിന് 31-ാ പിറന്നാളാശംസകള്‍ നേർന്ന് ചെന്നൈ സൂപ്പർ കിംഗ്സ് രാവിലെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് വൈറലായി.
വിസിൽ പോട് എന്ന ഹാഷ് ടാഗോടെയുള്ള പോസ്റ്റ് സഞ്ജു ചെന്നൈ ടീമിലെത്തുമെന്ന സൂചനയായാണ് ആരാധകർ ഏറ്റെടുത്തത്. രാജസ്ഥാൻ റോയൽസ് , ഡൽഹി ക്യാപ്പിറ്റൽസ്, ലക്നൗ സൂപ്പർ ജയന്‍റ്സ് ടീമുകളും സഞ്ജുവിന് ജന്മദിനാശംകൾ അറിയിച്ചു. ഈ മാസം 15ന് മുമ്പ് താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളുടെ കാര്യത്തില്‍ ടീമുകള്‍ക്ക് തീരുമാനമെടുക്കണം. ഇതിന് മുമ്പ് സഞ്ജുവിന്‍റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.