പി.വി.അന്‍വറിന്റെ വീട്ടില്‍ ഇ.ഡി പരിശോധന

മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.

അന്‍വറിന്റെ മഞ്ചേരി പാര്‍ക്കിലും സഹായികളുടെ വീട്ടിലും പരിശോധന തുടരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഇ.ഡി സംഘമെത്തി
മലപ്പുറത്തെ കെ.എഫ്.സിയില്‍നിന്ന്(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) 12 കോടി വായ്പ എടുത്തതുമായി ബന്ധപ്പെട്ട കേസ് നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. പി.വി അന്‍വറിന്റെ സില്‍സില പാര്‍ക്കില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി പരിശോധന.