കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കസ്റ്റഡിയിൽ…ഇയാളുടെ മാനസികനില പരിശോധിക്കും

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് പോലീസ്. തിരുവന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതിനാൽ ഇയാളുടെ മാനസികനില പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തിയെന്നാണ് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞത്. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ഒരു മോഷണം കേസുണ്ടായിരുന്നു. ഇതിൽ പിടിയിലായപ്പോൾ കൈവശം 22,000 രൂപയാണ് ഉണ്ടായിരുന്നത്. കേസ് കഴിഞ്ഞ സാഹചര്യത്തിൽ വഞ്ചിയൂർ കോടതിയിൽ നിന്ന് ഈ തുക തിരികെ ലഭിക്കുന്നതിന് അഭിഭാഷകനായ മുകേഷിനെ കണ്ടുവെന്നാണ് ബണ്ടിചോർ പറഞ്ഞത്....