നാവായിക്കുളം ഗ്രാമീൺ നിധി സ്റ്റാഫ് സോനു വിനോദിന്റെ ഒന്നര പവൻ തൂക്കമുള്ള സ്വർണ മാലയാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. ഇത് ലഭിച്ച പൈവേലികോണം സ്വദേശിനി ബിന്ദു സജി നാവായികുളത്ത് പ്രവർത്തിക്കുന്ന സീതാലക്ഷ്മി ജ്വല്ലറി ഉടമയുടെ സഹായത്തോടെ ഉടമയെ കണ്ടെത്തി സ്വർണ്ണമാല തിരികെ നൽകി സമൂഹത്തിന് മാതൃകയായി.
സ്വർണ്ണത്തിന് ലക്ഷത്തിനടുത്ത് വിലയുള്ള ഈ സമയത്ത് ബിന്ദു സജിയുടെ സത്യസന്ധതയെ നാട്ടുകാർ ഒന്നടങ്കം പ്രശംസിച്ചു. ഗ്രാമീൺ നിധി ജീവനക്കാർ ബിന്ദു സജിയെ പൊന്നാട അണിയിച്ചു.